June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

റംസാൻ: നിയന്ത്രണങ്ങളിൽ ഇളവ്,കടകൾ രാത്രി 9 വരെ

By Janayugom Webdesk
May 22, 2020

ലോക്ക്ഡൗൺക്കാലത്തെ പെരുന്നാളിന് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് മുഖ്യമന്ത്രി. മാസപ്പിറവി കണ്ട ശേഷം പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ വേണ്ടി കടയിൽ പോയി സാധനം വാങ്ങുന്ന പതിവ് ഉണ്ട് . ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇതിന് തടസ്സമാകുന്നതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്നും, മാസപ്പിറവി കണ്ടില്ലെങ്കിൽ നാളെയും (ശനിയാഴ്ച്ച) രാത്രി ഒമ്പതുമണി വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. വരുന്ന ഞായറാഴ്‌ച പെരുന്നാൾ ആവുകയാണെങ്കിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

റംസാനിൽ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടി പെരുനാൾ നമസ്കരിക്കുക എന്നത് മുസ്ലിംങ്ങൾക്ക് പുണ്യകർമ്മമാണെന്നും എന്നാൽ ഇത്തവണ സാമൂഹിക സുരക്ഷ മുൻനിർത്തി ഇത് വീടുകളില്‍ നടത്തണം എന്ന തീരുമാനം സാമൂദായിക നേതാക്കൾ എടുത്തതെന്നും അദ്ദേഹം കൂട്ടി ചേർത്തു. എല്ലാവര്‍ക്കും മുഖ്യമന്ത്രി പെരുന്നാൾ ആശംസകളും നേർന്നു.

Eng­lish Sum­ma­ry:Chief Min­is­ter eas­ing restric­tions for Ramadan

You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.