Janayugom Online
pinarayi-vijayan-new

കെ എസ് ആര്‍ ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കും മുഖ്യമന്ത്രി

Web Desk
Posted on January 31, 2018, 6:04 pm

തിരുവനന്തപുരം: കെഎസ് ആര്‍ ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.  മുടക്കമില്ലാതെ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് കെഎസ്ആര്‍ടിസി മാറുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ്ആര്‍ ടി സി പെൻഷൻ നൽകിയേ മതിയാവൂ എന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. വിരമിച്ച ജീവനക്കാരുടെ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.