Web Desk

തിരുവനന്തപുരം

June 20, 2020, 7:06 pm

“മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരൻ”: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Online

ആരോഗ്യമന്ത്രിയെ അപമാനിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്.

മുല്ലപ്പള്ളിയുടെ വാക്കുകൾ മ്ലേച്ഛമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നിപ്പയുടെ ദോഷം ഏറ്റവും അനുഭവിച്ചത് ലിനിയുടെ കുടുംബമാണ്. അന്ന് ആരോഗ്യമന്ത്രിയുടെ കരുതൽ അറിഞ്ഞതും അവർ തന്നെയാണ്. അത് കൊണ്ട് തന്നെ ആരോഗ്യമന്ത്രിക്കെതിരെ മോശം പരാമർശങ്ങളുണ്ടാകുമ്പോൾ ആ കുടുംബത്തിൽ നിന്ന് തന്നെ ആദ്യ പ്രതികരണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണം അപലപനീയമാണെന്നും ലിനിയുടെ വീട്ടുകാരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. ആ കുടുംബത്തിന് നേരെ സമരം നടത്തുന്നതിലേക്ക് അധഃപതിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമ്മമാണ് നിർവഹിക്കുന്നതെന്നും പിണറായി ചോദിച്ചു.

കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യമന്ത്രിയെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാക്കൾ ആക്ഷേപിക്കുന്നതിന്റെ പ്രകോപനം എന്താണ്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയാണ് അവർ ചെയ്യുന്നത്. അവരെ വേട്ടയാടാൻ പൊതുസമൂഹം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന കടുത്ത സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്.

മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മദാവസ്ഥയുടെ തടവുകാരനാണ്. പൊതുപ്രവർത്തകർ എങ്ങനെ ആകരുത് എന്നതിന് മാതൃക സൃഷ്ടിക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. മുല്ലപ്പള്ളി കേരളത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകമാധ്യമങ്ങൾ കേരളത്തെ അഭിനന്ദിച്ചു. പിആർ വർക്കെന്ന് പ്രതിപക്ഷം പറഞ്ഞു നടന്നു. അത് കൊണ്ടൊന്നും തങ്ങളെ തളർത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ജാള്യത ജനങ്ങൾക്ക് മനസിലാക്കും.

eng­lish sumam­ry: Chief min­is­ter Pinarayi vijan strong­ly crit­i­cized mullappalli

you may also like this video: