September 29, 2022 Thursday

Related news

September 25, 2022
September 23, 2022
September 18, 2022
September 16, 2022
September 16, 2022
September 6, 2022
August 29, 2022
August 23, 2022
August 22, 2022
August 18, 2022

കാർഷിക ബില്ലിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‌ പ്രതിപക്ഷത്തിന്റെ പിന്തുണ: പ്രമേയത്തിന്റെ പൂർണ്ണരൂപം

Janayugom Webdesk
തിരുവനന്തപുരം
December 31, 2020 9:36 am

കേന്ദ്രസർക്കാർ കാർഷിക നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നു. കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. രാജ്യതലസ്ഥാനം കർഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമീപ കാലത്തെങ്ങും ദൃശ്യമാകാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്.

കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത, കോർപ്പറേറ്റ് അനുകൂല, കർഷക വിരുദ്ധ നിയമങ്ങളായ The Farm­ers (Empow­er­ment and Pro­tec­tion) Agree­ment on Price Assur­ance and Farm Ser­vices Act 2020, The Farm­ers’ Pro­duce Trade and Com­merce (Pro­mo­tion and Facil­i­ta­tion) Act 2020, The Essen­tial Com­modi­ties (Amend­ment) Act, 2020 എന്നിവക്കെതിരെയാണ് കർഷകരോഷം ഇരമ്പുന്നത്. ഡൽഹിയിലെ അതിശൈത്യത്തെ നേരിട്ടാണ് കർഷകർ ഈ മഹാസമരത്തിൽ അണിചേരുന്നത്. 35 ദിവസത്തെ സമരത്തിനിടയിൽ 32 കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കോവിഡ് വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഈ സാഹചര്യത്തിൽ ജനരോഷം ക്ഷണിച്ചുവരുത്തുന്ന നിയമനിർമ്മാണ നടപടിയിലേക്ക് ഗവണ്മെന്റ് കടക്കേണ്ടതില്ലായിരുന്നു. ചില നിയമ നിർമ്മാണങ്ങൾ അത് ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോൾ നിയമനിർമ്മാണ സഭകൾക്ക് അത് ഗൗരവമായി പരിഗണിക്കാൻ ബാധ്യതയുണ്ട്. ഏറ്റവും ഒടുവിൽ ലഭ്യമായിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ ശക്തിയുടെ 43.3 ശതമാനം കാർഷിക മേഖലയിലാണ് തങ്ങളുടെ അധ്വാനശേഷി വിനിയോഗിക്കുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ഉൽപ്പാദനമേഖല മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ ന്നതിനാൽ തന്നെ കാർഷിക രംഗത്ത ഭാഗം കൂടിയാണ്. അതിനാൽ തന്നെ കാർഷി ഷ്കരണങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വിഭാവനം ചെയ് നടപ്പാക്കേണ്ടവയാണ്. ഇക്കാര്യത്തിൽ കേരളത്തിന് വിപുലമായ അനുഭവ സമ്പത്തുണ്ട്. ഭൂപരിഷ്കരണ നിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ കാർഷികരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മികച്ച ഇടപെടലുകളും കേരളം നടത്തിയിട്ടുണ്ട്. രാജ്യത്ത് 1960 കളിൽ നടപ്പിലായ ഹരിതവിപ്ലവത്തിനുശേഷം ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം വില ലഭ്യമാക്കാൻ സംവിധാനം ഒരുക്കി. എന്നാൽ ചുരുക്കം ചില ഉൽപന്നങ്ങൾക്ക് മാത്രമേ താങ്ങുവില ലഭ്യമാകുന്നുള്ളൂ. രാജ്യത്തെ പല ഭാഗങ്ങളിലും കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയും കർഷക ആത്മഹത്യകളും വലിയ സാമൂഹിക പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കാർഷികവൃത്തി ലാഭകരമായി നടത്താൻ സഹായകമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.

കാർഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാർഷിക രംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾക്ക് നിലവിലുള്ള — താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന ഭയാശങ്കയാണ് കർഷകരെ അലട്ടുന്നത്.

കർഷകരുടെ വിലപേശൽ ശേഷി മിക്കപ്പോഴും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കുമുന്നിൽ വളരെ ദുർബലമാകും എന്നതാണ് ഇതിൽ ഉയരുന്ന ഗൗരവതരമായ പ്രശ്നം. കർഷകർക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥാകൾ നിയമത്തിലില്ല എന്ന് മാത്രവുമല്ല, കോർപ്പറേറ്റുകളുമായി ഇതിനുവേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയും കർഷകർക്കില്ല. കാർഷിക ഉൽപന്നങ്ങൾ കേന്ദ്ര സർക്കാർ തന്നെ മുൻകയ്യെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനിൽക്കേണ്ടത്. അതിനു പകരം കാർഷികോൽപന്നങ്ങളുടെ

വ്യാപാരമാകെ കോർപ്പറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. കർഷകർക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു. ഈ സമരത്തിന്റെ പ്രധാന കാരണം കാർഷിക ഉൽപന്നങ്ങൾക്ക് ഉണ്ടാകാനിടയുള്ള വിലത്തകർച്ചയാണ് എന്നതി വ്യക്തമാണ്. കോവിഡ് — 19 മഹാമാരി ഉണ്ടായിട്ടുകൂടി 2020 — 21: സാമ്പത്തിക വർഷത്തിലെ നെല്ലിന്റെയും ഗോതമ്പിന്റെയും തായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2.9 ഉം 2.6 ഉം ശതമാനമാണ് വർദ്ധിച്ചത്. ഇത് പണപ്പെരുപ്പ നിരക്കിനെക്കാൾ കുറഞ്ഞതായിരിക്കെ കാർഷിക ഉൽപന്നങ്ങളുടെ ന്യായവിലയെപ്പറ്റി കർഷകർക്കിടയിലുണ്ടായിരിക്കുന്ന വിശ്വാസത്തകർച്ചയ്ക്ക് അടിസ്ഥാനമുണ്ടെന്ന് കാണാൻ കഴിയും. ഇതോടൊപ്പം തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന് പ്രശ്നമാണ് ഭക്ഷ്യ സുരക്ഷ. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറുന്ന അവസ്ഥയുണ്ടാകുമ്പോൾ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വർധിക്കുകയും ഭക്ഷ്യവിതരണവും അതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയടക്കമുള്ള അവശ്യസാധനങ്ങൾ ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കും. — നിലവിലുള്ള പ്രശ്നങ്ങളുടെ അടിയന്തിര സ്വഭാവം വ്യക്തമാക്കുന്നത് ഈ പ്രക്ഷോഭം തുടർന്നാൽ അത് കേരളത്തെ സാരമായി ബാധിക്കും എന്നുതന്നെയാണ്. ഒരു ഉപഭോക്ത സംസ്ഥാനമായ കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലേക്ക് വഴുതി വീഴുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച് ഈ കോവിഡ് വ്യാപന ഘട്ടത്തിൽ അത്തരം ഒരു സ്ഥിതി സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഒരു തരത്തിലും കേരളത്തിന് താങ്ങാനാവില്ല. ഇതിനെല്ലാമുപരി, കൃഷി ഭരണഘടനയുടെ ഏഴാം ഷഡ്യൂളിലെ സംസ്ഥാന ലിസ്റ്റിൽ (ലിസ്റ്റ് — 11) ഇനം 14 ആയും Mar­ket and fairs ഇനം 28 — ആയും ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഇക്കാര്യത്തിൽ അന്തർ സംസ്ഥാന കൗൺസിൽ യോഗം വിളിച്ചുകൂട്ടി വിശദമായ കൂടിയാലോചനകൾക്ക് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും അയയ്ക്കാതെ തിരക്കിട്ടാണ് ഈ സുപ്രധാന നിയമങ്ങൾ പാസാക്കിയത് എന്നത് ഗൗരവമായ പ്രശ്നമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.