Janayugom Online
lorry strike janayu

ചരക്ക് ലോറി സമരം: കേന്ദ്രം ഇടപെടണം — മുഖ്യമന്ത്രി

Web Desk
Posted on July 24, 2018, 7:23 pm

ചരക്കുലോറിക്കാര്‍ ദേശവ്യാപകമായി ആരംഭിച്ച സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെ‘ത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മിക്കവാറും അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍ എല്ലാ സാധനങ്ങളുടെയും വില ഉയരും. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരുന്ന നാളുകളില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കും. ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെ് കേന്ദ്ര ഗതാഗത‑ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ‑മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സ്‌ട്രെച്ചര്‍ രോഗികളുടെ യാത്രാനിരക്ക് പിന്‍വലിച്ചതിന്
മുഖ്യമന്ത്രി നന്ദി അറിയിച്ചു

ഗള്‍ഫ് മേഖലയില്‍ സ്‌ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികളുടെ വിമാനയാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചതിന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന മറ്റുളളവരുടെ നിരക്ക് വര്‍ധനയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.