29 March 2024, Friday

Related news

March 13, 2024
March 3, 2024
February 17, 2024
February 6, 2024
February 5, 2024
January 18, 2024
January 16, 2024
December 22, 2023
November 20, 2023
November 20, 2023

മുഴുവന്‍ പട്ടിക വിഭാഗങ്ങള്‍ക്കും കിടപ്പാടം: മുഖ്യമന്ത്രി

Janayugom Webdesk
തൃശൂര്‍
September 14, 2021 1:14 pm

സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കിടപ്പാടം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിക വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനകം സ്വന്തമായി വീട് എന്ന എല്‍ഡിഎഫ് പ്രകടന പത്രിക നടപ്പാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ നടക്കുന്ന പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി. സര്‍ക്കാരിന്റെ ആദ്യ നൂറുദിനം 13,534 പട്ടയങ്ങളാണ് വിതരണത്തിനായി സജ്ജമായത്.

ഇന്നത്തെ സംസ്ഥാന തല പട്ടയമേള,  ലിങ്ക് കാണുക

Eng­lish summary;Chief Min­is­ter says aim of the gov­ern­ment is to pro­vide accom­mo­da­tion to all the deserv­ing peo­ple in kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.