Janayugom Online
relief fund idukki

ദേവികുളം, നെടുങ്കണ്ടം ബ്ലോക്കുകളില്‍ നിന്നും ഒന്നരക്കോടി രൂപ

Web Desk
Posted on September 18, 2018, 9:00 pm

തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ദേവികുളം,നെടുങ്കണ്ടം ബ്ലോക്കുകളില്‍ നിന്നും ആകെ ലഭിച്ചത്
ഒന്നരക്കോടിയോളം രൂപ. നെടുങ്കണ്ടം ബ്ലോക്കില്‍ നിന്നും 67.31 ലക്ഷം രൂപയും
ദേവികുളത്ത് നിന്ന് 46 ലക്ഷം രൂപയും ലഭിച്ചു.
നെടുങ്കണ്ടം ബ്ലോക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് നല്‍കാനായി മന്ത്രി എം എം മണിക്ക് 6731808 രൂപ
കൈമാറി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, രാജാക്കാട്
ഗ്രാമപഞ്ചായത്ത് 3.47 ലക്ഷം, കരുണാപുരം 10 ലക്ഷം, നെടുങ്കണ്ടം
ഗ്രാമപഞ്ചായത്ത് 17 ലക്ഷം, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 3.14 ലക്ഷം
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം, സേനാപതി ഗ്രാമപഞ്ചായത്ത്
ഒരു ലക്ഷം, രാജകുമാരി ഗ്രാമപഞ്ചായത്ത് 1.24 ലക്ഷം എന്നീ തുകക്കുള്ള
ചെക്കുകളും ഡി ഡികളും കൈമാറി.
പൊലീസ്,ലയണ്‍സ് ക്ലബ്, വ്യാപാരി വ്യവസായികള്‍,
ബാങ്കുകള്‍,കോളജ്,നെടുങ്കണ്ടം പ്രസ് ക്ലബ് തുടങ്ങി വിവിധ സംഘടനകളും
വ്യക്തികളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി തുക
വൈദ്യുതി മന്ത്രിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്
മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം പി
മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക മേഖലക്കുണ്ടായ വലിയ നഷ്ടം നികത്താന്‍
ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ നമ്മള്‍ക്ക് കഴിയണമെന്നും ഇതിന്
ആവശ്യമായ വലിയ തുക കണ്ടെത്താന്‍ ധനസമാഹരണത്തിലൂടെ
സാധിക്കണമെന്നും എം പി പറഞ്ഞു.
നെടുങ്കണ്ടത്ത് നടന്ന യോഗത്തില്‍ എഡിഎം പി ജി രാധാകൃഷ്ണന്‍, വിവിധ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസീല്‍ദാര്‍ പി എസ് ഭാനുകുമാര്‍, ബിഡിഒ
കെ യു ഷെരീഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
ദേവികുളം ബ്ലോക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ച 46 ലക്ഷം രൂപ ദേവികുളം ബ്ലോക്ക് പഞ്ചായത്ത്
ഹാളില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈദ്യുതി
വകുപ്പ് മന്ത്രി എം എം മണി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് — 10
ലക്ഷം,ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് ‑15 ലക്ഷം,ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത്-20
ലക്ഷം,മൂന്നാര്‍ ഗ്രാമപഞ്ചായത്ത്-ഒരു ലക്ഷം രൂപ എന്നീ തുകകള്‍ക്കുള്ള
ചെക്കുകളും ഡി ഡിയും മന്ത്രിക്ക് കൈമാറി.
എ ഡി എം പി ജി രാധാകൃഷ്ണന്‍ ‚തഹസീല്‍ദാര്‍ പി കെ ഷാജി, ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് എ സുന്ദരം,ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ജിഷ ദിലീപ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പുസ്വാമി,
ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ്,ബിഡിഒ എം
കെ ഗിരിജ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി,ബ്ലോക്ക് ഗ്രാമ
പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത
എല്ലാവര്‍ക്കും ഗവണ്‍മെന്റിനുവേണ്ടി മന്ത്രി എം എം മണി നന്ദി അറിയിച്ചു.