Web Desk

തിരുവനന്തപുരം

August 30, 2020, 3:16 pm

സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ രാഷ്ട്രീയക്കാർ ശ്രമിച്ചാല്‍ അനുവദിക്കാനാവില്ല; ചീഫ് സെക്രട്ടറി

Janayugom Online

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിൽ കടന്ന സമരക്കാരെ തട‌ഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ ഏതു രാഷ്ട്രീയക്കാർ ശ്രമിച്ചാലും അനുവദിക്കാനാവില്ല. പൊലീസ് വരുന്നത് വരെ കാത്തുനിൽക്കാൻ സമയമില്ലാതിരുന്നത് കൊണ്ടാണ് നേരിട്ട് ഇടപെട്ടതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

തന്റെ കര്‍മ്മ ഭൂമിയിൽ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കാൾ അതിക്രമിച്ചു കയറുകയായിരുന്നു. അതുകൊണ്ടാണ് താൻ നേരിട്ടെത്തി തടഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഈ ഓണക്കാലത്ത് സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുമെന്നു. കോവിഡ് വ്യാപനം വലിയ രീതിയില്‍ ഉണ്ടായാലും ഇനിയെരു ലോക്ഡൗണ്‍ പ്രയോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: chief sec­re­tary statement

You may also like this video: