29 March 2024, Friday

ചിലവന്നൂർ കായൽ കൈയേറിയ കേസ്; ജയസൂര്യ നേരിട്ട് ഹാജരാകണം

Janayugom Webdesk
മൂവാറ്റുപുഴ
November 18, 2022 10:57 am

കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും സ്ഥാപിച്ച കേസില്‍ നടന്‍ ജയസൂര്യയ്ക്ക് സമന്‍സ് അയച്ച് കോടതി. എറണാകുളം കൊച്ചുകടവന്ത്രയിൽ ചിലവന്നൂർ കായൽ കൈയേറിയ കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ജയസൂര്യ അടക്കം കുറ്റാരോപിതരായ നാലുപേരും ഡിസംബർ 29ന് ഹാജരാകണം.

അതേസമയം കായല്‍ കൈയേറ്റത്തിന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്‍റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, ബോട്ടുജെട്ടിയും ചുറ്റുമതിലും രൂപകല്‍പന ചെയ്ത എന്‍എം ജോസഫ് എന്നിവരെ പ്രതിചേര്‍ത്ത് ഇവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.2016 ഫെബ്രുവരിയിലാണ് കളമശ്ശേരി സ്വദേശി ജി ഗിരീഷ്ബാബു നൽകിയ പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്. 

Eng­lish Summary:Chilavannur back­wa­ter encroach­ment case; Jaya­surya should appear in person
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.