നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു. കണ്ണൂർ പാനൂർ പാലത്തായിയിലാണ് സംഭവം. സ്കൂളിലെ ശുചിമുറിയിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. പ്രതി കുനിയിൽ പത്മരാജൻ ഒളിവിലാണ്. പ്രതി ബിജെപിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആണ്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
മെഡിക്കൽ പരിശോധനയിൽ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടിട്ടുണ്ട്. അവധി ദിവസം എൻഎസ്എസ് ക്ലാസ്സുണ്ടെന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ സ്കൂളിൽ വിളിപ്പിച്ചതും പീഡിപ്പിച്ചതും. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകൻ ഭീക്ഷണിപ്പെടുത്തിയതായി പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മാതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.