Web Desk

എറണാകുളം

January 18, 2021, 3:50 pm

കടയില്‍ പോയി വരാൻ വൈകി;എട്ടുവയസുകാരനെ തേപ്പുപെട്ടി ഉപയോഗിച്ച് പൊളളിച്ചു

Janayugom Online

കടയില്‍ പോയി വരാൻ വൈകിയതിനെ തുടര്‍ന്ന് മൂന്നാം ക്ലാസുകാരന് നേരെ സഹോദരി ഭര്‍ത്താവിന്റെ ക്രൂരത. കൊച്ചി തൈക്കൂടത്താണ് സംഭവം നടന്നത്. എട്ടു വയസുകാരനെ സഹോദരി ഭര്‍ത്താവ് തേപ്പുപ്പെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊളളിക്കുകയാണ് ചെയ്തത്. കടയില്‍ പോയി വരാൻ താമസിച്ചതിനെ തുടര്‍ന്നാണ് കുട്ടിയോട് ഇത്തരത്തില്‍ ഇയാള്‍ ക്രൂരത കാട്ടിയത്. ഇതിന് മുൻപും ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ENGLISH SUMMARY: child abuse against eight year old boy

YOU MAY ALSO LIKE THIS VIDEO