12 കാരിയായ മകളെ പിതാവ് നിരന്തരം ബലാത്സംഗം ചെയ്തു. ഒടുവിൽ മകൾ ഗർഭിണിയായപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ 40 വയസ്സുള്ള നെയ്ത്തുകാരനാണ് ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയത്. ക്രൂരകൃത്യം ചെയ്ത പിതാവിന് കോടതി വധശിക്ഷ വിധിച്ചു.
മാസങ്ങളോളമാണ് ഇയാൾ മകളെ പീഡനത്തിന് ഇരയാക്കിയത്. 2017 ൽ പെൺകുട്ടി ഗർഭിണിയായതോടെ ഇയാൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അയൽക്കാർ അന്വേഷിച്ചപ്പോൾ മകൾക്ക് കാൻസർ ബാധിച്ചിരിക്കുകയാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മറുപടി നൽകി.
എന്നാൽ ജൂൺ 30 ന് പോലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മരിക്കുമ്പോൾ പെൺകുട്ടി ആറു മാസം ഗർഭിണിയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. പെൺകുട്ടിയുടെ വയറ്റിൽ വളർന്ന കുഞ്ഞിന്റെ ഡിഎൻഎ യ്ക്ക് പിതാവിന്റേതിനോട് സാമ്യം വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം മകൾക്ക് ഒരാളുമായി അടുപ്പും ഉണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ ഡിഎൻഎ പരിശോധനയിൽ കുട്ടി പിതാവിന്റേത് തന്നെയാണെന്നും കണ്ടെത്തുകയായിരുന്നു.