27 March 2024, Wednesday

Related news

February 24, 2024
February 19, 2024
January 10, 2024
December 24, 2023
December 23, 2023
December 18, 2023
November 21, 2023
August 23, 2023
August 13, 2023
June 18, 2023

കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ : അസുഖമുള്ള കുട്ടികൾക്ക്‌ മുന്‍​ഗണന നൽകിയേക്കും

Janayugom Webdesk
ന്യൂഡൽഹി
September 15, 2021 8:56 am

ഹൃദ്‌രോഗംപോലെ അസുഖമുള്ള 12–-17 വയസ്സുകാര്‍ക്ക് ഒക്‌ടോബർ–- നവംബർ കാലയളവിൽ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ ആരംഭിക്കുമെന്ന്‌ ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ. സൈഡസ്‌ കാഡില വികസിപ്പിച്ച സൈക്കോവ്‌–- ഡി വാക്‌സിന്‌ 12 കഴിഞ്ഞവരില്‍ ഉപയോ​ഗാനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് ഡോസ് ആയി നല്‍കുന്ന വാക്സിന്‍ വിതരണത്തിന് സജ്ജമായാല്‍ അസുഖക്കാരായ കുട്ടികള്‍ക്ക് ആദ്യ പരി​ഗണന നല്‍കിയേക്കും.

ഇക്കാര്യത്തില്‍ കോവിഡ് ഉപദേശക സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് നിതി ആയോ​ഗ് അം​ഗം ഡോ. വി കെ പോള്‍ പ്രതികരിച്ചു. ഹൃദ്‌രോഗം, അമിതവണ്ണത്താലുള്ള പ്രശ്‌നങ്ങൾ, പ്രതിരോധശേഷി പ്രശ്‌നമുള്ളവർ തുടങ്ങിയ കുട്ടികള്‍ക്കാകും പരി​ഗണന. ഈ വിഭാഗത്തിൽ 40 ലക്ഷത്തോളം കുട്ടികൾ രാജ്യത്തുണ്ട്‌. ഡിഎൻഎ അധിഷ്ഠിതമായ വാക്സിനായ സൈക്കോവ്‌–- ഡി ഒക്‌ടോബറിൽ വിതരണസജ്ജമാകുമെന്നാണ് പ്രതീക്ഷ. പതിനെട്ട്‌ വയസ്സിൽ താഴെ 44 കോടി കുട്ടികൾ രാജ്യത്തുണ്ട്‌. ഇതിൽ 12 കോടി 12–-17 വയസ്സുകാര്‍.

Coronavirus vaccine: When will the children receive it? Here's what all parents must know | The Times of India


ഇതു കൂടി വായിക്കൂ: കുട്ടികള്‍ക്കായുള്ള സിനോവാക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി


Eng­lish sum­ma­ry; child covid vac­cine fol­low up

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.