കടല്‍തീരത്തെ പാറക്കെട്ടില്‍ ഒന്നരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിനെയും മകന് ഒന്നരവയസുകാരന് റിയാന്റെ മൃതദേഹമാണ് ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്.
ഇന്നലെ വീട്ടില്‍ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ശരണ്യയുടെ ബന്ധുവായ സിജിത്ത് പറയുന്നത്. കുട്ടി വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകള്‍ ഒന്നും തുറന്നിരുന്നില്ലെന്നും സിജിത്ത് പറയുന്നു. കുട്ടി അച്ഛനായ പ്രണവിനൊപ്പമാണ് കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളില്‍ കിടന്നുവെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് താന്‍ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുട്ടി എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കുട്ടിയെ കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു.
ഒടുവില്‍ രാവിലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നും കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെടുക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയടക്കം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പൊലീസ് ഇനിയും ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല.
English summary: child de a t h in kannur updates
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.