Web Desk

കണ്ണൂര്‍

February 18, 2020, 10:28 am

കുഞ്ഞിനെ കൊന്നതിന് ശേഷം കടൽഭിത്തിയിൽ തള്ളി; കണ്ണൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Janayugom Online

കണ്ണൂര്‍ തയ്യിലില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരണം തലക്കേറ്റ ക്ഷതം കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷം കടൽഭിത്തിയിൽ തള്ളുകയായിരുന്നു.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിനെയും മകന്‍ ഒന്നരവയസുകാരന്‍ റിയാന്റെ മൃതദേഹമാണ് ഇന്നലെ ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ വീട്ടില്‍ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. കുട്ടി വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകള്‍ ഒന്നും തുറന്നിരുന്നില്ലെന്നും ശരണ്യയുടെ ബന്ധു സിജിത്ത് പറഞ്ഞിരുന്നു. കുട്ടി അച്ഛനായ പ്രണവിനൊപ്പമാണ് കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളില്‍ കിടന്നുവെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് താന്‍ സംശയിക്കുന്നുവെന്നും സിജിത്ത് പറയുഞ്ഞു.ഇവരുടെ മൊഴികൾ ശരിവെയ്ക്കുന്ന തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Eng­lish Sum­ma­ry; child de ath in kan­nur updates

YOU MAY ALSO LIKE THIS VIDEO