September 29, 2022 Thursday

Related news

September 22, 2022
September 22, 2022
August 16, 2022
August 4, 2022
July 28, 2022
July 24, 2022
July 24, 2022
July 23, 2022
July 11, 2022
July 10, 2022

കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ; ചുരുളഴിച്ച് പൊലീസ്

Janayugom Webdesk
ചാത്തന്നൂർ
June 23, 2021 8:54 am

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ വിവാഹിതയായ യുവതി അറസ്റ്റിൽ. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് 6 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. ഉപേക്ഷിച്ചു മണിക്കൂറുകൾക്കകം കുഞ്ഞു മരിച്ചു. രേഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനാണു കേസ്. ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.

വിഷ്ണു– രേഷ്മ ദമ്പതികൾക്ക് 3 വയസ്സുള്ള പെൺകുട്ടിയുണ്ട്. സുന്ദരേശൻപിള്ള– സീത ദമ്പതികളുടെ മകളാണു രേഷ്മ. സംഭവത്തിൽ സമീപവാസികളുടെ അടക്കം 8 പേരുടെ ഡിഎൻഎ പരിശോധന നടത്തിയാണു യഥാർഥ പ്രതിയെ കുടുക്കിയത്. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്നു കാമുകൻ പറഞ്ഞിരുന്നതിനാൽ വീണ്ടും ഗർഭിണിയായതും പ്രസവിച്ചതും ഇയാളെ അറിയിച്ചിരുന്നില്ല. വിവരം ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും മറച്ചുവച്ചെന്നും പൊലീസ് പറയുന്നു.

ജനുവരി 4നു രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചിൽ കേട്ടെത്തിയ വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല.

പാരിപ്പള്ളി പൊലീസ് കുഞ്ഞിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു.

Eng­lish sum­ma­ry;  child-death-case-mother-arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.