കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയെ തെളിവെടുപ്പിനു വീട്ടിലെത്തിച്ചു. ശരണ്യയെ കണ്ടപാടെ ബന്ധുക്കൾ അടക്കം ആക്രോശവുമായി രംഗത്തെത്തി. എന്നാൽ ഇതൊന്നും കണ്ടിട്ടും യാതൊരുവിധ പതർച്ചയോ ഭാവവ്യത്യാസമോ ശരണ്യയ്ക്ക് ഉണ്ടായിരുന്നില്ല. അതേസമയം മാതാപിതാക്കളുടെ പ്രതികരണം ഏറെ വൈകാരികമായപ്പോൾ ശരണ്യ ചെറുതായി വിതുമ്പി. ആരൊക്കെ വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ലെന്ന് പറഞ്ഞ് ശരണ്യക്കെതിരെ നാട്ടുകാരും പ്രതിഷേധിച്ചു. ആ കുഞ്ഞിനെ എറിഞ്ഞു കൊന്ന കല്ലിന്റെ മേൽ തന്നെ അവൾ തീരും. ആ പിഞ്ചുകുഞ്ഞിനെ ഞങ്ങൾക്കു തരാമായിരുന്നില്ലേെന്ന് എന്നു പറഞ്ഞ് പ്രദേശവാസികളായ അമ്മമാർ വിലപിച്ചു.
അതേസമയം പേരകുട്ടിയുടെ മരണ വാർത്ത ഏറ്റവുമധികം ഉലച്ചത് ശരണ്യയുടെ അച്ഛൻ വത്സരാജിനെയായിരുന്നു. വത്സരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. പേരകുട്ടിയെ ഓമനിച്ചും ലാളിച്ചും കൊതിതീർന്നിട്ടില്ലായിരുന്നു ഈ മുത്തച്ഛന്. നൊന്തു പ്രസവിച്ച സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെ പേരകുട്ടി മരിച്ചതറിഞ്ഞ വാർത്ത വത്സരാജിന്റെ നെഞ്ച് തകർത്തു.
സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ് പറഞ്ഞു. ഇത്രയും കൊടുംക്രൂരത ചെയ്തതവൾ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണ് ഈ മനുഷ്യൻ. അവൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം. അവൾക്ക് മരണശിക്ഷ വിധിച്ചാലും സന്തോഷമേയുള്ളൂ.ഞങ്ങൾ അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. വത്സരാജ് പറഞ്ഞു.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ ഈ കൊടും ക്രൂരത ചെയ്തത്. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന്റെ നേർക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും ശരണ്യയുടെ വസ്ത്രത്തിലുണ്ടായ ഉപ്പുവെള്ളം സത്യം തെളിയിച്ചു. ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.
English Summary; child death in kannur saranya father response
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.