പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു

Web Desk

തൊടുപുഴ:

Posted on September 20, 2020, 9:24 pm

പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു.വീടിനുള്ളിൽ പ്രസവിച്ച പെൺകുട്ടിയെ തൊടുപുഴ ജില്ലാ
ആശുപത്രിയിലെത്തിച്ചെങ്കിലും നവജാത ശിശു മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

പൊലീസും ഫോറൻസിക് വിധഗ്ദരും പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. കുട്ടി ജനിച്ചപ്പോൾ ജീവനനില്ലെന്നായിരുന്നു വീട്ടുകാരുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത്
അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY: CHILD DIED

YOU MAY ALSO LIKE THIS VIDEO