20 April 2024, Saturday

Related news

April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023
December 12, 2023
November 24, 2023
November 20, 2023
November 16, 2023
November 4, 2023

കുട്ടികളുടെ ചൂഷണം ഏറ്റവും കൂടുതല്‍ മധ്യപ്രദേശില്‍, തൊട്ടടുത്ത് യുപി

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2022 10:37 pm

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുട്ടികളെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മിഷന് (എന്‍സിപിസിആര്‍) ലഭിച്ചത് 50,857 പരാതികള്‍.
കുട്ടികളെ ചൂഷണം ചെയ്തതിന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മധ്യപ്രദേശില്‍നിന്നാണെന്ന് 2016 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 9572 പരാതികളാണ് സംസ്ഥാനത്തുനിന്ന് ലഭിച്ചത്. തൊട്ടടുത്ത സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ നിന്ന് 5340 പരാതികളും ലഭിച്ചു. ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍നിന്നും യഥാക്രമം 4,276, 3,205, 4,685 പരാതികളാണ് കമ്മിഷന് ലഭിച്ചത്.
പരാതികളില്‍ അന്വേഷണം നടത്തി കമ്മിഷന്‍ സ്വമേധയാ കേസെടുക്കകയാണ് രീതി. ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും നടപടികള്‍ സ്വീകരിക്കാറുണ്ട്. രാജസ്ഥാനിലെ ഭില്‍വാരയില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാറുണ്ടെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ചതായി എന്‍സിപിസിആര്‍ ചെയര്‍മാന്‍ പി കനൂംഗോ പറഞ്ഞു. 

Eng­lish Sum­ma­ry: Child exploita­tion is high­est in Mad­hya Pradesh, fol­lowed close­ly by UP

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.