ഈ സീൻ ഒരുപക്ഷെ നിങ്ങൾ കണ്ടിരിക്കുക സിനിമകളിൽ മാത്രമാകും! 35 അടി മുകളിൽ നിന്ന് താഴേക്കുവീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Web Desk
Posted on October 20, 2019, 7:49 pm

ഭോപ്പാൽ: മുപ്പത്തഞ്ച് അടി മുകളിൽ നിന്ന് താഴേക്ക് പതിച്ച കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലാണ് ദൃക്സാക്ഷികളുടെ ശ്വാസം നിലച്ചുപോയ സംഭവമുണ്ടായത്. മൂന്ന് വയസ്സുകാരനായ കുഞ്ഞാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാൽ തെറ്റി താഴേക്കുവീണത്. എന്നാൽ താഴേക്കുവീണ കുഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് ചെന്നു പതിച്ചത്. പരിക്കുകളൊന്നുമില്ലാതെ കുട്ടി രക്ഷപ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സംഭവം വൈറലായി. വളരെ ഇടുങ്ങിയ പ്രദേശത്തുകൂടി ഒരാൾ സൈക്കിൾ റിക്ഷ തള്ളിക്കൊണ്ടുപോകുന്നതായും ഇതിന്‍റെ മുകളിൽ കുഞ്ഞ് പതിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. റിക്ഷയ്ക്ക് പുറത്ത് വീണ കുഞ്ഞിനെ റിക്ഷാക്കാരൻ രക്ഷപ്പെടുത്തി.ആശുപത്രിയിലെത്തിച്ചകുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.