കാമുകനൊപ്പം ജീവിക്കാനായി അമ്മ പിഞ്ചു കുഞ്ഞിനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ചു. ചണ്ഡീഗഡിന് സമീപമുളള ബുറേലിയിലാണ് സംഭവം. കാമുകനൊപ്പം ഒളിച്ചോടാനാണ് രൂപ എന്ന യുവതി രണ്ടര വയസ്സുളള മകന് ദശരഥിനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ചത്. മാതാപിതാക്കള്‍ കിടന്നുറങ്ങുന്ന കിടക്കയ്ക്ക് ഉളളില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ദശരഥിന്റെ അച്ഛന് ഇലക്ട്രീഷ്യനാണ്. ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കണ്ടില്ലെന്നും ബന്ധുക്കളുടെ വീട്ടില്‍ പോയി കാണുമെന്നാണ് ആദ്യം വിചാരിച്ചതെന്നും അച്ഛന് പറയുന്നു. എന്നാല്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്കി. കുട്ടി കിടക്കയ്ക്കുളളില് ഉണ്ടെന്ന ഭാര്യയുടെ മറുപടിയെ തുടര്‍ന്ന് അന്വേഷിച്ച ഭര്‍ത്താവ് മകനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കൊന്ന് ഭാര്യ കാമുകന് ഒപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവ് പരാതി നല്കി. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം കുട്ടിയുടെ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.