8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 5, 2024
May 3, 2024
April 18, 2024
January 12, 2024
January 24, 2023
September 13, 2022
September 9, 2022
September 3, 2022
July 11, 2022

എയര്‍ബാഗ് അമര്‍ന്നു, സീറ്റ്ബെല്‍റ്റും വിനയായി: മലപ്പുറത്ത് ശ്വാസംമുട്ടി രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് വിദേശത്തുനിന്ന് വന്നത് രണ്ട് ദിവസം മുമ്പ്
Janayugom Webdesk
മലപ്പുറം
September 29, 2024 12:43 pm

അപകടത്തിനിടെ പരിക്കേല്‍ക്കാതിരിക്കാനുള്ള സംവിധാനമായ എയര്‍ബാഗ് മുഖത്തമര്‍ന്ന് ശ്വാസംമുട്ടി, രണ്ട് വയസുകാരി മരിച്ചു. മലപ്പുളം. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവെയാണ് ദാരുണാന്ത്യം.

പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാ​ഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.