Web Desk

കൊല്‍ക്കത്ത

June 09, 2020, 8:31 pm

ലോക്ക്ഡൗണിന്റെ മറവില്‍ ശൈശവ വിവാഹം വ്യാപകം; 77 ദിവസത്തിനിടെ വിവാഹിതരായത് 136 പെണ്‍കുട്ടികള്‍

Janayugom Online

ലോകത്തെയാകെ പിടിച്ചുലക്കിയ കോവിഡ് വ്യാപനം കാരണം പ്രഖ്യാപിച്ച ലോക്ക്ഡൗണിലും ശൈശവ വിവാഹം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാരണം ദാരിദ്ര്യത്തിലാണ് പല കുടുംബങ്ങളും. പട്ടിണി രൂക്ഷമായതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചു വിടേണ്ട സ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ കൂടാതെ ഉംപുൻ ചുഴലിക്കാറ്റും കുടുംബങ്ങളെ പട്ടിണിയിലാക്കിയിട്ടുണ്ട്.

ബംഗാളില്‍ മാത്രം കര്‍ഷക കുടുംബങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത 136 പെണ്‍കുട്ടിളാണ് ഇതുവരെ വിവാഹിതരായത്. പുറത്ത് വരാത്ത നിരവധി കേസുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനേഴുകാരിയായ പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് ഇക്കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഹരിഹര്‍പരയിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ മുന്നില്‍ പെണ്‍കുട്ടി എത്തുന്നത്. 11 കിലോമീറ്ററോളം നടന്നായിരുന്നു പെണ്‍കുട്ടി എത്തിയത്. രാജ്യത്ത് ബാലവേലയും ലൈംഗിക ചൂഷണവും കൂടുകയാണെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

you may also like this video;