Web Desk

ന്യൂഡല്‍ഹി

April 09, 2021, 8:43 pm

ലോക്ഡൗൺ കാലയളവിൽ ശൈശവവിവാഹങ്ങൾ വര്‍ധിച്ചു

*വനിതാ ശിശുക്ഷേമ മന്ത്രാലയം നടപടി കൈക്കൊണ്ടില്ല
Janayugom Online

ലോക്ഡൗൺ കാലയളവിൽ ശൈശവവിവാഹങ്ങൾ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ 33 ശതമാനത്തിലധികം വർധനയുണ്ടായി. ഓഗസ്റ്റ് മാസത്തിൽ മാത്രം 88 ശതമാനത്തിലധികം വർധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവർത്തകനായ മാത്യൂ തോമസ് നൽകിയ അപേക്ഷയിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ നോഡല്‍ ഏജൻസിയായ ചൈൽഡ്‍ലൈൻ ഇന്ത്യ ഫൗണ്ടേഷനാണ് (സിഐഎഫ്) കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തുടനീളം നടക്കുന്ന ശൈശവ വിവാഹങ്ങൾ ഉൾപ്പെടെയുള്ള ബാലാവകാശ പ്രശ്‌നങ്ങളുടെ ഗവേഷണത്തിനും ഡോക്യുമെന്റേഷനും വേണ്ടിയുള്ള സ്ഥാപനമാണ് സിഐഎഫ്. നോഡല്‍ ഏജൻസിയുടെ കണക്കുകൾ ലഭ്യമായിട്ടും വനിതാ ശിശുക്ഷേമ മന്ത്രാലയം നടപടി കൈക്കൊണ്ടില്ലെന്നും വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിനായിരുന്നു വിവരാവകാശം ആവശ്യപ്പെട്ട് മാത്യു അപേക്ഷ നൽകിയിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പില്‍ നിന്ന് മാത്യുവിന് ലഭിച്ചത്. തുടര്‍ന്ന് മന്ത്രാലയം തന്നെ വിവരാവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ അപേക്ഷ സിഐഎഫിനും നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയ്ക്കും കൈമാറുകയായിരുന്നു.

രാജ്യത്ത് വർധിച്ചു വരുന്ന ശൈശവ വിവാഹങ്ങളെപ്പറ്റി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിക്കും കൃത്യമായ ധാരണയില്ലാത്ത സ്ഥിതിയാണ്. ലോക്ഡൗൺ കാലയളവിൽ വർധിച്ചുവരുന്ന ബാലവിവാഹങ്ങളെക്കുറിച്ച് മന്ത്രി സ്മൃതി ഇറാനിയെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും വിവരാവകാശത്തിൽ മറുപടി ലഭിച്ചിരുന്നില്ല. കണക്കുകളെ സംബന്ധിച്ച ഡാറ്റകളും മന്ത്രാലയം സുക്ഷിക്കുന്നില്ല എന്നായിരുന്നു മറുപടി.18,200 ലധികം പാരാതികൾക്ക് മറുപടിയായി സിഐഎഫ് നടത്തിയ ഇടപെടലുകളെക്കുറിച്ചും 898 ശെെശവ വിവാഹങ്ങളെ ഇത് എങ്ങനെ തടഞ്ഞുവെന്നതിനെക്കുറിച്ചും ഇറാനി തന്നെ ഏപ്രിലിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതേ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ അനാസ്ഥയും ചർച്ചയാകുന്നത്.

Eng­lish sum­ma­ry; Child mar­riages increased dur­ing the lock­down period

You may also like this video;