September 26, 2022 Monday

Related news

September 7, 2022
September 4, 2022
July 10, 2022
July 3, 2022
May 22, 2022
April 17, 2022
April 7, 2022
February 23, 2022
February 16, 2022
October 23, 2021

ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
ഹരിപ്പാട്
December 28, 2020 5:00 pm

മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പങ്കുവെക്കുകയുംചെയ്തതിന് വീയപുരത്തും തൃക്കുന്നപ്പുഴയിലും യുവാക്കൾ അറസ്റ്റിൽ. ചിങ്ങോലി, പത്തിയൂർ സ്വദേശികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചശേഷം പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

വീയപുരം സ്വദേശി ഹരികുമാർ (27), തൃക്കുന്നപ്പുഴ സ്റ്റേഷൻപരിധിയിലെ താമസക്കാരനായ നന്ദു (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. വിദേശത്ത് ജോലിചെയ്തിരുന്ന ഹരികുമാർ അടുത്തകാലത്തായി നാട്ടിലുണ്ടായിരുന്നു. വീയപുരത്ത് നേരത്തേയും സമാന കേസുകളിലെ പ്രതികൾ അറസ്റ്റിലായിരുന്നു. നടപടി നേരിടുന്ന ചിങ്ങോലി സ്വദേശി ഡ്രൈവറാണ്.

ആറാട്ടുപുഴ സ്വദേശിയായ ഒരാളിന്റെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇയാൾ ഇപ്പോൾ തലശ്ശേരിയിലാണ് താമസിക്കുന്നത്. വിവരം തലശ്ശേരി പോലീസിനു കൈമാറിയതായി തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു. ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസറുകളിലൂടെയും വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരുടെയും പങ്കുവെക്കുന്നവരുടെയും ഫോണുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.

ഞായറാഴ്ച പുലർച്ചേ ഇങ്ങനെയുള്ളവരുടെ വീടുകളിൽ സംസ്ഥാനവ്യാപകമായി പോലീസ് തിരച്ചിൽ നടത്തി. ഫോണുകളിൽ കുട്ടികളുടെ ദൃശ്യങ്ങൾ സ്ഥിരീകരിച്ചവരെ കൈയോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഐ. ടി. നിയമം 67 ബി പ്രകാരമാണ് നടപടി. കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകളിലാണ് ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ആർ. ഡി. ഒ. വഴിയാണ് ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയക്കുന്നത്.

Eng­lish sum­ma­ry; Child pornog­ra­phy on the phone; Two arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.