Web Desk

കൊല്ലം

January 25, 2020, 2:49 pm

എട്ടുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: ബിജെപി നേതാവ് അറസ്റ്റിൽ

Janayugom Online

എട്ടുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. പിതാവ് തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരമറിഞ്ഞ ചൈഡ് ലൈൻ പ്രവർത്തകരാണ് പീഡന വിവരം പൊലീസിൽ അറിയിച്ചത്.

തുടർന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലുള്ള കുട്ടിയുടെ വിശദമായ മൊഴി പൊലീസ് നാളെ രേഖപ്പെടുത്തും. പ്രതി പ്രദേശത്തെ ബിജെപിയുടെയും ബിഎംഎസിന്റെയും നേതാവാണ്.

YOU MAY ALSO LIKE THIS VIDEO

ഭധങ