Web Desk

മം​ഗലൂരു

January 30, 2020, 8:46 am

നാലാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Janayugom Online

നാലാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് (30) പൊലീസ് അറസ്റ്റു ചെയ്തത്. പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ അധ്യാപകനായിരുന്നു അബ്ദുൾ റഷീദ്.

പ്രകൃതിവിരുദ്ധ പീഡനം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടകയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുമാസം മുമ്പാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി എത്തിയത്.

Eng­lish Sum­ma­ry: child ra pe madhrasa teacher arrested

YOU MAY ALSO LIKE THIS VIDEO