Thursday
23 May 2019

തരംഗമായി കശ്മീരിലെ “കുട്ടി റിപ്പോര്‍ട്ടര്‍”

By: Web Desk | Sunday 10 February 2019 4:35 PM IST


കശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയെ വകവെക്കാതെ വാർത്ത റിപ്പോർട്ട് ചെയ്യുന്ന കുഞ്ഞു മാധ്യമ പ്രവർത്തക സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുകാരി ഐദുഹ ഇഖ്ബാലാണ്  ലൈവായി വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വാർത്ത ട്വീറ്റ് ചെയ്തതോടെ മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്. വീഡിയോ  പ്രമുഖ മാധ്യമ പ്രവർത്തകരായ  ഫഹദ് ഷായും ബര്‍ഖ ദത്തും വീഡിയോ ഷെയർ ചെയ്യുകയും കുഞ്ഞു മാധ്യമ പ്രവർത്തകക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കയ്യിൽ ഒരു മാർബിൾ കഷ്ണം വെച്ചാണ്  ഐദുഹ റിപ്പോർട്ട് ചെയ്യുന്നത്.

വളരെ ആവേശത്തോടെയാണ് ഐദുഹ ഇഖ്ബാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈയ്യില്‍ ഒരു മാര്‍ബിള്‍ കഷണം മൈക്കായി ഉപയോഗിച്ചാണ് ‘കുട്ടി റിപ്പോര്‍ട്ടര്‍’ ഐദുഹ കനത്ത മഞ്ഞ് വീഴ്ച്ചയെ വിവരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച്ചയെതുടര്‍ന്ന് വീടുകളുടെ അടിയിലത്തെ നില മഞ്ഞില്‍ പൊതിഞ്ഞിരിയ്ക്കുകയാണ് എന്നാണ് ഐദുഹ വിവരിക്കുന്നത്.

എന്നാല്‍ അതോടൊപ്പം കുട്ടികള്‍ നടത്തുന്ന കുസൃതിയും അതേ ഗൗരവത്തോടെ കുട്ടി റിപ്പോര്‍ട്ടര്‍ വിവരിക്കുന്നത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിയ്ക്കുകയാണ്. കുട്ടികള്‍ പഠിക്കാനെന്ന വ്യാജേന മഞ്ഞുമലയില്‍ “ടണല്‍” നിര്‍മ്മിച്ച്‌ അതില്‍ ഒളിച്ചിരിയ്ക്കുകയാണ്, കുട്ടികള്‍ പറയുന്നത് അവര്‍ പഠിച്ച്‌ മടുത്തുവെന്നാണ് എന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.

Related News