19 April 2024, Friday

Related news

March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 18, 2023
November 14, 2023
November 5, 2023
October 27, 2023
October 24, 2023

സ്കൂള്‍ തുറക്കല്‍: വിദ്യാലയങ്ങളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ

Janayugom Webdesk
തിരുവനന്തപുരം
October 15, 2021 10:34 am

സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. നവംബറിൽ സ്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന സി. എഫ്. എൽ. റ്റി. സി, സി. എസ്. എൽ. റ്റി. സി, ഡി. സി. സി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം. സ്കൂൾ തുറക്കുന്നതിന് മുമ്പ് അവടെ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററുകൾ മാറ്റാൻ തീരുമാനമുണ്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല എന്ന് കമ്മീഷന് ബോധ്യമായ സാഹചര്യത്തിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും, ആരോഗ്യ‑കുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി. കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പി. ടി. എ പ്രസിഡന്റ് വികാസ് വേണു സമർപ്പിച്ച ഹർജി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻമേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും കമ്മീഷൻ നിർദ്ദേശം നൽകി.

 

Eng­lish Sum­ma­ry: Child Rights Com­mis­sion calls for relo­ca­tion of covid treat­ment cen­ters in schools

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.