Sunday
21 Jul 2019

ജനനം മുതല്‍ ആറുവയസ്സുവരെ നീണ്ട പീഡനം; 29 കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് 100 തവണ

By: Web Desk | Friday 7 June 2019 4:35 PM IST


ഡെസ് മോറീസ്: നവജാത ശിശുവായിരുന്നതുമുതല്‍ ആറുവയസ്സുവരെ നൂറു തവണ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആളെ 120 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. സ്റ്റീഴ് ഡോഗ്ലാസ് ക്രൂക്ക് എന്ന 29 കാരനാണ് പലൈംഗിക പീഡനത്തിന് പരാമവധി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുമായിരുന്നു.
നൂറ് തവണയില്‍ കുറയാതെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് രേഖകളില്‍ പറയുന്നു.
കാണാതായ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെയാണ് ഇയാളുടെ പക്കല്‍ നിന്ന് ബാലികയെ കണ്ടെത്തിയത്.ജനനം മുതല്‍ ആറു വയസ്സുവരെ ഇയാളുടെ വീട്ടില്‍വെച്ചാണ് ലൈംഗികപീഡനത്തിന് ഇരയാക്കി വന്നിരുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിനിടെ 2018ല്‍ കുട്ടിയെ രക്ഷപ്പെടുത്തി.
‘ബേബി റേപ്പ് എന്നപേരില്‍ തന്റെ കമ്പ്യൂട്ടറുകളിലുംമറ്റും ഇയാള്‍ ലൈംഗികപീഡനത്തിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു.

YOU MAY LIKE THIS VIDEO

Related News