25 April 2024, Thursday

തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങളൊരുങ്ങി

Janayugom Webdesk
തിരുവനന്തപുരം
August 9, 2022 10:50 pm

‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് പിഎസ്‌സി ഓഫീസിൽ ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി പിഎസ്‌സി ഓഫീസിൽ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

ക്രഷിൽ ആവശ്യമായ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശു സൗഹൃദ ഫർണിച്ചറുകൾ, പാചകത്തിനുള്ള പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിങ് സ്പേസുകൾ, ക്രാഡിൽസ്, ബേബി മോണിറ്ററിങ് ഉപകരണങ്ങൾ, മെത്ത, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, ശുചീകരണ ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്ക് അനുവദിച്ചിട്ടുണ്ട്.

നാഷണൽ ക്രഷ് സ്കീം അനുസരിച്ച് ശിശുക്ഷേമ സമിതി മുഖേനയാണ് ക്രഷ് പ്രവർത്തിക്കുക. തിരുവനന്തപുരം ജില്ലയിലെ കിൻഫ്ര കാമ്പസ്, വെള്ളായണി കാർഷിക സർവകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പറ്റ സിവിൽ സ്റ്റേഷൻ, കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടൻ തന്നെ ഈ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Eng­lish Sum­ma­ry: Child­care cen­ters have been set up at workplaces
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.