കുട്ടിയുടെ വിസര്‍ജ്യം പൊതിഞ്ഞ് സ്‌കൂള്‍ ബാഗില്‍ വീട്ടിലേയ്ക്ക് കൊടുത്ത് വിട്ട കേസില്‍ നടപടിക്ക് ചൈല്‍ഡ്‌ലൈന്‍ ശുപാർശ

Web Desk
Posted on October 08, 2018, 6:53 pm
സുനില്‍ കെ. കുമാരന്‍
നെടുങ്കണ്ടം : ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിസര്‍ജ്ജ്യം പൊതിഞ്ഞ് സ്‌കൂള്‍ ബാഗില്‍ വെച്ച് വീട്ടിലേയ്ക്ക് കൊടുത്തുവിട്ട കേസില്‍ സ്‌കൂള്‍ അധികൃതർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തി.  നെടുങ്കണ്ടം എസ്ഡിഐ സ്‌കൂളിനെതിരെ നടപടി എടുക്കുന്നതിനായി  സംസ്ഥാന ബാലാവകാശ വകുപ്പിന് ശുപാര്‍ശ്ശ ചെയ്തുറിപ്പോര്‍ട്ട് നല്‍കുവാന്‍ ചൈല്‍ഡ് ലൈന്‍ തീരുമാനിച്ചു.   ജില്ലാ ചൈല്‍ഡ്് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.
 കഴിഞ്ഞ മാസം 28ന് എസ്ഡിഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിസര്‍ജ്യം പൊതിഞ്ഞ്‌കെട്ടി വിദ്യാര്‍ത്ഥിയുടെ വീട്ടിലേയ്്ക്ക് അയച്ചത് വിവാദമായിരുന്നു. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സ്കൂൾ അധികൃതരുടെ  നടപടിയിൽ പ്രതിക്ഷേധിച്ച് എഐഎസ്്എഫ്-എഐവൈഎഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ പടിക്കല്‍ സമരം നടത്തിയിരുന്നു.  തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് മൂന്നാം തീയതി  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേത്യത്വത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരില്‍ നിന്നും മൊഴി എടുത്തു. കുട്ടിയില്‍ നിന്നും കുട്ടിയുടെ മാതാപിതാക്കള്‍, സ്‌കൂള്‍ അധികൃതര്‍, സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ആയ, ദ്യക്‌സാക്ഷികള്‍ തുടങ്ങിയവരില്‍ നിന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കും പ്രധാനമായി ആയയ്ക്കും പിഴവ് സംഭവിച്ചതായി അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.