കൽബുറഗി: അസുഖം മാറുന്നതിനായി ഭിന്നശേഷിക്കാരായ കുട്ടികളെ മണ്ണിനടിയിൽ കുഴിച്ചിട്ടു. സൂര്യഗ്രഹണ സമയത്തും ഇതേ രീതിയിൽ മണ്ണിൽ കുഴിച്ചിടാറുണ്ടെന്നും തലവരെ മണ്ണിൽ കുഴിച്ചിട്ടാൽ കുട്ടികൾ നേരിടുന്ന ശാരീരിക വെല്ലുവിളികളിൽ നിന്ന് രക്ഷനേടാനാകുമെന്നുമാണ് കർണാടകയിലെ കൽബുറഗി ജില്ലയിലുള്ളവർ വിശ്വസിക്കുന്നത്.വലയ സൂര്യഗ്രഹണ സമയത്ത് രാവിലെ എട്ട് മണിമുതൽ11. 5 വരെയാണ് മാതാപിതാക്കൾ ഭിന്നശേഷിക്കാരായ മുന്ന് കുട്ടികളെ തലവരെ മണ്ണിൽ കുഴിച്ചിട്ടത്.
you may also like this video
കൽബുറഗിയിലെ സംഭവം പുറത്തറിഞ്ഞതോടെ ഡെപ്യൂട്ടി കമ്മീഷണർ ഇടപെട്ടു. തഹസീൽദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽബുറഗിയുടെ ‚സമീപപ്രദേശമായ ഐനോളി ഗ്രാമത്തിൽ ഭിന്നശേഷിക്കാരായ നാല് കുട്ടികളെ ഇത്തരത്തിൽ മൂന്ന് മണിക്കൂർ കുഴിച്ചിട്ടതായി വിവരം കിട്ടിയതിനെ തുടർന്ന് മഹിളാ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമെത്തി തടഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇത്തരം നടപടികൾക്കെതിരെ മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.