കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Web Desk
Posted on March 22, 2019, 2:05 pm

കൊച്ചി: ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ചേപ്പനം ചാത്തമ്മ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഇരുവരും പനങ്ങാട് വിഎച്എസ് സ്‌കൂളിലെ ഒന്‍പതാം ക്ലസ് വിദ്യാര്‍ത്ഥികളാണ്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. പനങ്ങാട് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നെങ്കില്‍ ഇരുവരും മരിച്ചിരുന്നു.  മൃതദേഹങ്ങള്‍ ലേക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് നടക്കും.