ശ്വേത ടീച്ചറിന്റെ ക്ലാസ്‌ ആസ്വദിക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു

Web Desk

തിരുവനന്തപുരം

Posted on June 03, 2020, 9:15 am

ശ്വേത ടീച്ചറിന്റെ ക്ലാസ്‌ ആസ്വദിക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു. കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഓൺലൈൻ ക്ലാസുകൾ ആണ്‌ ഈ അധ്യയന വർഷം ആരംഭിച്ചത്‌. സ്കൂളിൾ ജൂലൈയിൽ മാത്രമേ റെഗുലർ ക്ലാസുകൾ ആരംഭിക്കുകയുള്ളൂ. വിക്ടേഴ്സ്‌ ചാനലിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക്‌ വൻ സ്വീകാര്യതയാണ്‌ ലഭിച്ചിരിക്കുന്നത്‌. ക്ലാസെടുക്കുന്ന ടീച്ചർമാരും ഇതോടെ സൈബറിടത്തിൽ വൈറലായിരിക്കുകയാണ്‌.

സുരേഷ്കുമാർ രവീന്ദ്രൻ പങ്കു വച്ച കുഞ്ഞുക്കിളിയും ടീച്ചറും എന്ന വീഡിയോ ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ്‌. ശ്വേത ടീച്ചറിന്റെ ക്ലാസ്‌ ആസ്വദിക്കുന്ന നിഷ്കളങ്ക ബാല്യത്തെയാണ്‌ വീഡിയോയിൽ നമുക്ക്‌ കാണാൻ സാധിക്കുന്നത്‌. വീഡിയോ കാണാം: