Monday
22 Apr 2019

നൂറുമേനി വിളവുമായി കുട്ടി കർഷകർ

By: Web Desk | Thursday 1 November 2018 6:53 PM IST


children farmers-jana
നെടുങ്കണ്ടം:  നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യൂപി സ്‌കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് സ്കൂൾ മുറ്റത്ത് വിളയുന്ന പച്ചക്കറികൾ.  പാഠ പുസ്തകത്തിലെ അറിവുകള്‍ക്കൊപ്പം കൃഷി പാഠവും സ്വായത്തമാക്കിയിരിക്കുകയാണ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് കൃഷി. മണ്ണിര കമ്പോസ്റ്റ്, ചാണകം എന്നിവയാണ് വളമായി നല്‍കുന്നത്.
വഴുതന, ക്യാരറ്റ്, സെലറി, ലെറ്റിയൂസ്, പച്ചോയി, ആര്‍ട്ടി ചോക്ക്, പച്ചമുളക്, സ്വിസ്ചാഡ് തുടങ്ങി സ്വദേശിയും വിദേശിയുമായ വിവിധ ഇനങ്ങള്‍ സ്‌കൂളില്‍ കൃഷി ചെയ്യുന്നു. കൃഷിയിടത്തില്‍ നിന്നും സമാഹരിക്കുന്ന  വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. വിളവെടുപ്പ് മഹോത്സവത്തിന്റെ ഉത്ഘാടനം  ഹെഡ്മാസ്റ്റര്‍ ലിജി വര്‍ഗീസ് നിര്‍വഹിച്ചു. അധ്യാപകരായ മേരി ജോസഫ്, അബ്രഹാം വിഡി, സൂര്യാ മാത്യു, റിനു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
Related News