നാലു പെണ്‍മക്കളടക്കം ആറു മക്കളുള്ള വയോധികയെ ഉപേക്ഷിച്ച് മക്കൾ. ഇന്നലെ രാത്രി 9.30 ന് വിഴിഞ്ഞം മുക്കോല പീച്ചോട്ടുകോണത്താണ് സംഭവം. ഒരു വശം തളര്‍ന്ന 84കാരിയെ കാട്ടിലുപേക്ഷിച്ച് മക്കള്‍ കടന്നു കളയുകയായിരുന്നു. വയോധികയിൽ നിന്നും ക്ഷേമ പെൻഷൻ വാങ്ങി എടുത്ത ശേഷമാണ് കുറ്റിക്കാടിന് സമീപം ഉപേക്ഷിച്ച് മക്കൾ കടന്നത്.
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധികയെ സാമൂഹ്യ‑ആരോഗ്യ പ്രവർത്തകരും വിഴിഞ്ഞം പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ലളിത എന്ന വയോധികയെ ആണ് എസ്ഐ: ഗോപകുമാർ, പൊതുപ്രവർത്തകരായ മുക്കോല വിൽസൺ, വിഴിഞ്ഞം സ്റ്റാൻലി, ആശാ പ്രവർത്തക സുരജ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
നാല് പെൺമക്കളുൾപ്പെടെ 6 മക്കളുള്ള ലളിതയെ ഇന്നലെ ഉച്ചയോടെ രണ്ടു മക്കൾ ഈ ഭാഗത്ത് എത്തിച്ചു കടന്നു കളഞ്ഞുവെന്നാണ് സാമൂഹ്യപ്രവർത്തകരിൽ നിന്നു പൊലീസിനു ലഭിച്ച വിവരം. പൊതു പ്രവർത്തകർ മക്കളുടെ വീടുകളിലെല്ലാം എത്തി വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. വിവരമറിഞ്ഞ് രാത്രിയോടെ ഒരു മരുമകളും ചെറുമകനും എത്തി. ഒരു വശം തളർന്ന അവസ്ഥയിലുള്ള ലളിത മക്കളിലൊരാളുടെ ഒപ്പമായിരുന്നു കഴിഞ്ഞതത്രെ. ക്ഷേമ പെൻഷൻ ലഭ്യമായതറിഞ്ഞ് മറ്റു രണ്ടു മക്കൾ കൂട്ടിക്കൊണ്ടു പോയെന്നും പിന്നാലെയാണ് തന്നെ ഇവിടെ എത്തിച്ചതെന്നു ഇവർ പറയുന്നു. ഇന്നു തുടർ നടപടികളെടുക്കുമന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.