Web Desk

തിരുവനന്തപുരം

February 28, 2020, 9:41 pm

കുട്ടികളെ കാണാതാകുന്നു: പ്രത്യേക സെൽ രൂപീകരിക്കാൻ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Janayugom Online

കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷൻ. ഇതിനായി പ്രത്യേക സെൽ രൂപൂകരിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. നാടോടികളെയും ഇതര സംസ്ഥാനക്കാരെയും പ്രത്യേകം നിരീക്ഷിക്കുന്നതിനായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാന പോലീസ് മേധാവിയോട് ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. 2017‑ല്‍ 100 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2018‑ല്‍ ഇത് 205 ആയി. 2019‑ല്‍ 267 ആയി. 2016 മേയ് മുതല്‍ 2019 വരെ തട്ടി കൊണ്ടു പോയത് 578 കുട്ടികളെയാണ്. കേരളത്തില്‍ ആയിരകണക്കിന് നാടോടികളും ഇതര സംസ്ഥാന കച്ചവടക്കാരുമാണ് ദിവസേനെ എത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.സംസ്ഥാനത്തെ പോലീസ് ക്യാമറകളും പ്രവര്‍ത്തന ക്ഷമമാക്കണം. കാരണം കുട്ടികളെ കാണാതായാല്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്ന് പരാതിയിലുണ്ട്.

Eng­lish Sum­ma­ry: Chil­dren miss­ing case- human right com­mis­sion seek­ing report for spe­cial cell

You may also like this video