പി.പി. ചെറിയാന്‍

ഹവായ്

June 11, 2020, 9:05 pm

കുട്ടികളുടെ തിരോധാനം ; ഒടുവില്‍ മാതാവിന്റെ ഭര്‍ത്താവും കസ്റ്റഡിയില്‍

Janayugom Online

ജോഷ്വ വെല്ലെ (7) ടയ്‌ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് കുട്ടികളുടേതാണെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ ഡെബെല്ലിന്റെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തെന്ന് അസിസ്റ്റന്റ് കൈസ്ബര്‍ഗ് പൊലീസ് ചീഫ് ഗാരി ഹേഗന്‍ മാധ്യമങ്ങളെ അറിയിച്ചു.

ജൂണ്‍ 9 ചൊവ്വാഴ്ചയായിരുന്നു ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികളെ കാണാനില്ലെന്ന റിപ്പോര്‍ട്ട് പൊലീസിനു ലഭിക്കുന്നത്.കുട്ടികളെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ അന്വേഷണത്തില്‍ ഇവരുടെ മാതാവ് ലോറിയോ, ലോറിയായുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനോ സഹകരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.അന്വേഷണം നടക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ട ഇവരെ പിന്നീട് ഹവായിലാണു കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാവ് ലോറിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഐഡഹോ സംസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് 1 മില്യണ്‍ ഡോളറിന്റെ ജാമ്യവും അനുവദിച്ചിരുന്നു. വെല്ലോയുടെ അഞ്ചാമത്തെ ഭര്‍ത്താവാണ് ചാഡ് ഡെബെല്ല. ഡെത്ത് ആന്റ് ഡൂംസ് ഡേ ഇവന്റ്‌സിനെ കുറിച്ച് രണ്ടു ഡസനിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളയാളാണ് ഡെബെല്‍. കേസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

Eng­lish sum­ma­ry; The dis­ap­pear­ance of chil­dren; Even­tu­al­ly the moth­er’s hus­band was in custody

you may also like this video;