കുട്ടിക്കുറുമ്പുകളുടെ കവിതകള്‍

Web Desk
Posted on February 11, 2018, 6:35 pm

തത്തമ്മക്കുഞ്ഞ്

തത്തമ്മക്കുഞ്ഞേ തത്തമ്മക്കുഞ്ഞേ
ആരു നിനക്കീ നിറമേകി.…
നിന്നെ കണ്ടാല്‍ എല്ലാവര്‍ക്കും
കൂട്ടിലടക്കാന്‍ തോന്നുന്നു
പച്ചനിറവും ചുവന്നചുണ്ടും
കൊള്ളാം നിന്നുടെ ദേഹം
എങ്ങോട്ടാ നീ പോകുന്നേ?
തീറ്റതേടി പോകുന്നോ?
എന്റെ വീട്ടില്‍ തീറ്റയുണ്ടേ
എന്റെ വീട്ടില്‍ കൂടുമുണ്ടേ
എന്നോടൊപ്പം വന്നാലോ
കൂടെ കൂട്ടാം ഞാന്‍

അനിജിത എ എസ്
സ്റ്റാന്‍ഡേര്‍ഡ് 4
ജിഎല്‍പിഎസ് കാഞ്ഞിരംപാറ

 

കേരളം

എന്റെ മാതൃദേശമാണ് എന്റെ കേരളം
കേരളം എന്റെ നാടല്ലോ
മലയാളം എന്റെ മാതൃഭാഷയല്ലോ
കേരളീയരുടെ അഭിമാനമല്ലോ കേരളം
കേരളം എന്നാല്‍ കേരം തിങ്ങും കേരള നാട്
മലകളും പുഴകളും കാടുകളും
നിറഞ്ഞൊരു കേരളം
എന്‍ മാതൃദേശമാണ് എന്‍ കേരളം

മീവല്‍ അല്‍ഫോണ്‍സാ ടി പോള്‍സണ്‍
+1, സെന്റ് ക്ലേയേഴ്‌സ്
സിജിഎച്ച്എസ്എസ്, തൃശൂര്‍

 

 

മഴവന്നു

മാനം കറുത്തു മഴ വന്നു
കാറ്റ് വീശി മഴ വന്നു
ആകാശത്തില്‍ മഴവില്ല് വന്നു
ആകാശത്തില്‍ മഴവില്ല് കുട്ടികള്‍കണ്ടു
മാനം വെളുത്തു, സൂര്യന്‍ വന്നു,
പക്ഷികള്‍ എല്ലാം പറന്നു പറന്നു

വൈഷ്ണവ് എച്ച് എസ്
ഗവ. എല്‍പിഎസ്, കാഞ്ഞിരംപാറ

 

 

പൂവ്

പൂവിനുണ്ട്
മണം
പൂവിനുണ്ട്
ചന്തം
പൂവിനുണ്ട്
നിറം
പൂവിനുണ്ട്
തേന്‍മധുരം

നക്ഷത്ര ഡി എസ്
ക്ലാസ്: 1
ഗവ.എല്‍പിഎസ്
കാഞ്ഞിരംപാറ

 

 

വാര്‍മഴവില്ല്

വാര്‍മഴവില്ലേ അഴകിന്‍തെല്ലേ
വാനിന്‍മടിയില്‍ വിലസീടുന്ന
നീലപ്പീലിക്കാവടിയോ
നീലാകാശത്തിന്‍ പൊന്‍മകളെ
വാനില്‍ നീ വന്നുദിച്ചിടുമ്പോള്‍
കളരില്‍ പൂമഴ പെയ്യുന്നു
ഏഴഴകുള്ളൊരു പാവാട ചാര്‍ത്തി
നീലാകാശ പരവതാനിയില്‍
വര്‍ണ്ണം വിതറി നീ എത്തീടുമ്പോള്‍
മയിലുകളൊക്കെ പീലിവിടര്‍ത്തി
മായാമോഹന നടനമാടീടുന്നു
മായരുതേ നീ മായരുതേ
മാനത്തെത്തിയ മാലാഖേ
താഴത്തേയ്‌ക്കൊന്നു വന്നീടുമോ
താമരച്ചോലയില്‍ മുങ്ങീടാം
തന്നനം പാടി രസിച്ചീടാം

പ്രഭ എസ്
ക്ലാസ് 4
ഗവണ്‍മെന്റ് പിവിഎല്‍പിഎസ്, കുഴിവിള