നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ മധ്യവയസ്‌ക്കൻ അറസ്റ്റിൽ

Web Desk
Posted on March 09, 2019, 11:20 am

മഹാരാഷ്ട്ര: നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ആക്റ്റ് പ്രകാരം രാജേഷ് ചാരസ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് പൂനെയിലുള്ള ദമ്പതികള്‍ക്ക് വിറ്റത്. ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹമോചിതയായ പെണ്‍കുട്ടിയുമായിട്ടാണ് ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നത്.

പെണ്‍കുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രാജേഷ് ചൗരസ്യ ശിശുവിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ഇതിന് സമ്മതിക്കാതെ വന്നപ്പോഴാണ് കുഞ്ഞിനെ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 8ന് ഇവര്‍ കുഞ്ഞിനെയും കൊണ്ട് മസ്‌കറ്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.