ആലപ്പുഴ: ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ പക്കൽ നിന്ന് ടാറ്റൂ പതിച്ച കുട്ടികൾക്ക് പൊള്ളലേറ്റു. മുല്ലയ്ക്കൽ‑കിടങ്ങാംപറമ്ബ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയാത്രക്കാരിൽ നിന്നും ടാറ്റൂ പതിപ്പിച്ചത്. തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.
വിവിധ ആകൃതികളിലുള്ള ടാറ്റൂ കൈത്തണ്ടയിലും ശരീരഭാഗങ്ങളിലും പലരും പതിപ്പിച്ചിരുന്നു. മുൻ വർഷങ്ങളിൽ കൈകളിൽ വഴിയോര കച്ചവടക്കാർ പതിക്കുന്ന ഇൻസ്റ്റന്റ് മെലാഞ്ചിയും പലർക്കും പൊള്ളലിന് കാരണമായിട്ടുണ്ട്. സംഭവം അറിഞ്ഞതിനെത്തുടർന്ന് ടാറ്റൂ പതിക്കൽ നടത്തിയ കച്ചവടക്കാരെ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.