22 January 2025, Wednesday
KSFE Galaxy Chits Banner 2

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ശിശുദിനം ആഘോഷിച്ചു

Janayugom Webdesk
ഷാർജ
November 15, 2024 11:01 pm

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള ഗൾഫ് റോസ് നഴ്‌സറിയിലെ കുരുന്നുകളുടെ വൈവിധ്യമാർന്ന
പരിപാടികളോ‘ടെ ശിശുദിനം ആഘോഷിച്ചു. ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ ഉദ്ഘാടനം
ചെയ്തു.വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ, അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി,മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുമനാഫ്

എന്നിവർ സംസാരിച്ചു. ഗൾഫ് റോസ് നഴ്‌സറി പ്രിൻസിപ്പൽ ജ്യോതി ജോഷി സ്വാഗതം പറഞ്ഞു. അഞ്ചു കുരുന്നുകളോടൊപ്പം അവരുടെ പിതാക്കൻമാർ കൂടി ചേർന്ന് ചേർന്ന് ‘അകേലേ ഹം അകേലേ തും.… ഐ ലവ് യൂ ഡാഡി എന്ന മനോഹരമായ ഹിന്ദി എന്ന ഗാനത്തിന്റെ അകമ്പടിയോടെ ചുവട് വെച്ചത് പരിപാടി കാണാനെത്തിയവരിൽ കൗതുകവും നവ്യാനുഭവവുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.