25 April 2024, Thursday

ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു

Janayugom Webdesk
June 12, 2022 12:50 am

പ്രശസ്ത ബാല സാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജവഹര്‍ ബാലഭവന്റെയും ട്രിവാന്‍ഡ്രം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂളിന്റെയും പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച വിമല മേനോന്‍ 21 വര്‍ഷം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റ് ചാപ്റ്റര്‍ സെക്രട്ടറി ആയിരുന്നു. 

‘മന്ദാകിനി പറയുന്നത്’ ആണ് പ്രധാന ബാലസാഹിത്യ നോവല്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് തൈക്കാട് ശ്മശാനത്തില്‍ നടക്കും. 

Eng­lish Sum­ma­ry: writer Vimala Menon pass­es away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.