Monday
18 Feb 2019

ലൈംഗികാരോപണക്കേസില്‍ സാന്റിയാഗോ ആര്‍ച്ച് ബിഷപ് റിക്കാര്‍ഡോ എസാറ്റി ഹാജരായി

By: Web Desk | Thursday 4 October 2018 9:05 PM IST

റാങ്കാഗ്വ:ചിലിയിലെ കത്തോലിക്കാ സഭയെ വിഷമവൃത്തത്തിലാക്കിയ ലൈംഗികാരോപണക്കേസില്‍ സാന്റിയാഗോ ആര്‍ച്ച് ബിഷപ് റിക്കാര്‍ഡോ എസാറ്റി പ്രോസിക്യൂട്ടര്‍ മുമ്പാകെ ഹാജരായി.

അന്വേഷണം നടത്തുന്ന പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളോട് പക്ഷേ ബിഷപ് പ്രതികരിച്ചില്ല. സഭ അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും നേരിടുന്ന ആരോപണങ്ങളും വാര്‍ത്തകളും സഭയെ ആട്ടിഉലക്കുകയാണ്. ചിലിയിലെ ഉയര്‍ന്ന സഭാംഗമാണ് ബിഷപ് എസാറ്റി. പൊലീസിന്റെയും മാധ്യമപ്പടയുടെയും നടുവിലാണ് 76കാരനായ എസാറ്റി പ്രോസിക്യൂട്ടറുടെ ഓഫിസില്‍ എത്തിയത്.
ദശാബ്ദങ്ങളായി ചിലിയിലെ പുരോഹിതര്‍ നടത്തുന്ന ബാലപീഡനക്കേസുകള്‍ അന്വേഷിക്കുന്ന പ്രോസിക്യൂട്ടര്‍ എമിലിയോ ഏരിയാസ് ഒരുമണിക്കൂറോളം എസാറ്റിയോട് സംസാരിച്ചു.മൗനം ദീക്ഷിക്കാനുള ള അധികാരം കര്‍ദിനാള്‍ വിനിയോഗിച്ചുവെന്ന് ബിഷപിന്റെ അഭിഭാഷകന്‍ പറഞ്ഞു ,അദ്ദേഹം നിരപരാധിയാണ് വക്കീല്‍ പരഞ്ഞു. പുരോഹിത പീഡനം സംബന്ധിച്ച് സഭതന്നെ അന്വേഷണം നടത്തുന്നുണ്ട്.വത്തിക്കാന്‍ നേരിട്ടു നടത്തിയ അന്വേഷണത്തിനൊടുവില്‍ പോപ് ഫ്രാന്‍സിസ് ആരോപണ വിധേയരായ നിരവധി ചിലിയന്‍ ബിഷപുമാരെ സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
സഭ ഇരകളുടെ കണ്ണീരുകാണുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപണം ഉന്നയിച്ചവരെ നേരില്‍കണ്ടശേഷം പോപ് പറഞ്ഞു. നീതി പുനസ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.                       നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് പ്രോസിക്യൂട്ടര്‍ ഏരിയാസ് പറഞ്ഞു. 1960 മുതലുള്ള 119 കേസുകള്‍ പരിശോധിക്കുന്നുണ്ട്. എസാറ്റിക്കുനേരെ ജനരോഷം ശക്തമാണ്. ജനങ്ങളുടെ ശക്തമായ ഇടപെടലാണ് പുരോഹിത ശുദ്ധീകരണത്തിലേക്കു സഭയെ നയിച്ചത്. പോരാടുന്ന ഒരു ഗ്രൂപ്പ് തങ്ങളുടെ വെബ്‌സൈറ്റില്‍ കുട്ടികളോട് പുരോഹിതര്‍ ഇടപെടുന്നതിനുമാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കരുതെന്നും ചുണ്ടില്‍ ചുംബിക്കരുതെന്നും ഒരുമിച്ചുകിടത്തുകയും ശരീരം തടവാന്‍ നിയോഗിക്കുകയും ചെയ്യരുതെന്നും അതില്‍ പറയുന്നു.

Related News