അമേരിക്കയും ചൈനയും വ്യാപാര ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുന്നു

Web Desk
Posted on January 20, 2019, 11:11 am

വാഷിംഗ്‌ടണ്‍: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ്  സാമ്ബത്തിക ഉപദേഷ്ടാവ് ലാറി കുട്‍ലോവ് അറിയിച്ചു. എന്നാല്‍ ഈ കാര്യത്തില്‍ ഒരു കരാറിലെത്താന്‍ ഇനിയും സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ പുരേഗമനമുണ്ടെന്നാണ് ലാറി കുട്‍ലോവ് പറയുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 30,31 തിയ്യതികളില്‍ ചൈനീസ് വൈസ് പ്രീമിയര്‍ ലി യു ഹി അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ എത്തും.