22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025
January 20, 2025
January 20, 2025
January 20, 2025

ചൈനയുടെയും, ഇന്ത്യയുടെയും പിന്‍വാങ്ങല്‍: നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2024 11:13 am

കിഴക്കന്‍ ലഡാക്കിലെ ദേപ് സാങ്, ദെംചോക് മേഖലകളില്‍ നിന്ന് ഇന്ത്യയുടെയും, ചൈനയുടെയുംപിൻവാങ്ങൽ നടപടി പൂർത്തിയായി. ഈ മാസം പട്രോളിങ്‌ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഇരുസേനകളും. ഇന്ത്യ ചൈന സേന പിന്മാറ്റംനിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി.

ഇരു രാജ്യങ്ങളുടേയും സേന ഉദ്യോ​ഗസ്ഥർ നേരിട്ട് പരിശോധിക്കും.വ്യോമ നിരീക്ഷണത്തിലൂടെയാകും പരിശോധന.മേഖലയിലെ ഉപ​ഗ്രഹ ദൃശ്യങ്ങളും പരിശോധിക്കും. നിയന്ത്രണരേഖയിൽനിന്ന്‌ പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞയാഴ്‌ചയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. തുടർന്ന്‌ ചൈന ഇത് സ്ഥിരീകരിച്ചു. പട്രോളിങ്‌ 2020 ഏപ്രിലിന്‌ മുമ്പുള്ള നിലയിൽ പുനരാരംഭിക്കാനാണ് തീരുമാനം. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.