ചൈനയും തായ്‌വാനും വൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോളമൻ ദ്വീപിലെ എംപിമാർ

Web Desk
Posted on December 08, 2019, 12:31 pm

ബെയ്ജിങ്: ചൈനയും തായ്‌വാനും വൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോളമൻ ദ്വീപിലെ എംപിമാർ വെളിപ്പെടുത്തി. ചൈനയിൽ അടുത്തിടെ ഉണ്ടായ നയതന്ത്ര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പിന്തുണയ്ക്കായാണ് ഇത്തരത്തിൽ കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും ഇവർ വ്യക്തമാക്കി.

സോളമൻ ദ്വീപിലെ പ്രധാനമന്ത്രി മനാസെ സൊഗാവർ തായ്‌വാനുമായി 36 വര്‍ഷത്തിലേറെയായി ഉണ്ടായിരുന്ന ബന്ധം സെപ്റ്റംബറിൽ അവസാനിപ്പിച്ചിരുന്നു. ദ്വീപിന് തായ്‌പേയിയുമായി അടുത്ത ബന്ധം ഉണ്ട്. ചൈനയുമായി ഇവർ ബന്ധുത്വം സ്ഥാപിച്ചിട്ടുണ്ട്.

ഈ നീക്കങ്ങൾ ലോകമെമ്പാടും നിന്ന് പ്രതിഷേധം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നത് ഓസ്ട്രേലിക്കും തലവേദനയായിട്ടുണ്ട്. ഇപ്പോൾ 15 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ അംഗീകരിച്ചിട്ടുള്ളത്.