Web Desk

January 18, 2021, 6:53 pm

അരുണാചലില്‍ കടന്നു കയറി ഗ്രാമം നിർമിച്ച് ചൈന , ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം

Janayugom Online

അരുണാചൽ പ്രദേശിൽ ഗ്രാമം നിർമിച്ച് ചൈന. 101 വീടുകൾ ഉൾപെടുന്ന പുതിയ ഗ്രാമത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ദേശീയ മാധ്യമമായ എൻ ഡി ടി വി പുറത്തുവിട്ടു.ഇന്ത്യ‑ചൈന അതിർത്തിയിൽ ഏകദേശം 4.5 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിന്റെ നിർമാണം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. സാരി ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അപ്പർ സുബാൻസിരി ജില്ലയിലാണ്. ഏറെക്കാലമായി ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിലെർപ്പെട്ടിരുന്ന പ്രദേശമാണിത്.

സംശയാസ്പദമായ ഈ ഗ്രാമം സ്ഥാപിച്ചതിന്റെ ഏറ്റവും പുതിയ ചിത്രം 2020 നവംബർ ഒന്നിനാണ് പുറത്തുവന്നത്. എന്നാൽ അതിന് ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ഒരു നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നില്ല. ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഇന്ത്യൻ, ചൈനീസ് സൈനികർ പതിറ്റാണ്ടുകളായി ഏറ്റുമുട്ടൽ തുടരുകയാണ്.

ഹിമാലയത്തിന്റെ കിഴക്കൻ നിരയിലാണ് ഗ്രാമം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. എന്നാൽ സ്വന്തം സൈന്യത്തിൽ എത്രപേർക്ക് വീരമൃത്യു സംഭവിച്ചുവെന്ന് ചൈന ഒരിക്കലും പരസ്യമായി പറഞ്ഞിട്ടില്ല.

eng­lish sum­ma­ry : Chi­na builds vil­lage in Arunachal Pradesh, launch­es satel­lite imagery of vil­lage con­tain­ing 101 houses
you may also like this video