Web Desk

ലഡാക്ക്

July 28, 2021, 4:42 pm

അതിര്‍ത്തി കയ്യേറി ചൈന വീണ്ടും കുടിലുകള്‍ കെട്ടി: ചൈനയുടേത് സലാമി-സ്ലൈസിങ്’ തന്ത്രങ്ങളെന്ന് ഇന്ത്യന്‍ സൈന്യം

Janayugom Online

കിഴക്കന്‍ ലഡാക്കില്‍ ചൈന വീണ്ടും അതിര്‍ത്തി കയ്യേറി. ഇന്ത്യയുടെ ഭാഗമായ ഡെംചോക്കിലെ ചാര്‍ഡിങ് നാലയില്‍ ചൈനീസ് പൗരന്മാര്‍ കുടിലുകള്‍ നിര്‍മ്മിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരോട് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ഉഭയകക്ഷി യോഗം ചേര്‍ന്ന് രണ്ട് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ഇവിടെ ടെന്റുകള്‍ കാണപ്പെട്ടത്. ഒന്നുകില്‍ അവിടെ തന്നെ തുടരുക അല്ലെങ്കില്‍ പിന്‍വാങ്ങുക എന്നത് മാത്രമേ അവര്‍ക്ക് ചെയ്യാന്‍ കഴിയൂ. എന്നാല്‍ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രദേശം പതുക്കെ കയ്യടക്കുന്നതിനായി ചൈനക്കാർ ‘സലാമി-സ്ലൈസിങ്’ തന്ത്രങ്ങൾ ഉപയോഗിക്കുകയാണെന്ന് റിട്ട. ലഫ്റ്റനന്റ് ജനറല്‍ കമല്‍ ദാവര്‍ പറയുന്നു. കഴിഞ്ഞ വർഷം മുതൽ അവർ ഒരിഞ്ച് പോലും അവര്‍ പിന്നോട്ട് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചൈന ഇന്ത്യന്‍ ഭാഗത്തേക്ക് വരില്ലെന്ന് റിട്ട. മേജര്‍ ജനറല്‍ ഹര്‍ഷ കക്കര്‍ പറഞ്ഞു. ചൈനയുമായുള്ള പ്രശ്നങ്ങളില്‍ പൂര്‍ണമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്ന് റിട്ട. മേജര്‍ ജനറല്‍ അശോക് കെ മേത്ത പറയുന്നു. ആത്മീയ നേതാവ് ദലൈ ലാമയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസ അറിയിച്ചതിന് ശേഷമാണ് ഡെംചോക്കിലെ ചൈനക്കാര്‍ കുടിലുകള്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദലൈ ലാമയുടെ പിറന്നാള്‍ ആഘോഷത്തിനെതിരെ പ്രതിഷേധിക്കാന്‍ ഈ മാസം ആദ്യത്തില്‍ ചൈനീസ് സൈന്യവും പൗരന്മാരും ഡെംചോക്ക് മേഖലയിലെ സിന്ധു നദിയുടെ എതിര്‍വശത്ത് എത്തിയിരുന്നു.

Eng­lish Sum­ma­ry: Chi­na cross­es the bor­der and builds huts again: Indi­an Army says Chi­na’s sala­mi-slic­ing tactics

You may like this video also